|
*27-മത് ലക്ഷദ്വീപ് ഗെയിംസിന് വർണാഭമായ തുടക്കം* 21.10.2017 അമിനി ലക്ഷദ്വീപിലെ ഏറ്റവും വലിയ കായിക മാമാങ്കമായ LSG 2017 ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ .ഫാറൂഖ് ഖാൻ IPS ഉൽഘാടനം ചെയ്തു . സ്കൂൾ ഗ്രൂപ്പിന്റെ സ്വാഗത ഗാനത്തോടെ ആരംഭിച്ച പരിപാടിക്ക് ശ്രീ.എ ഹംസ (സെക്രട്ടറി Sports & Youth) സ്വാഗതവും , ശ്രീ K. ബുസർ ജംഹർ(സെക്രട്ടറി ,Sports & Youth affair) നന്ദി പ്രകടനവും നടത്തി . ശ്രീമതി K.K ഹൈറുന്നിസ( ചെയർപേഴ്സൺ ,VDP Amini), ശ്രീ പൊന്നിക്കം ശൈഖോയ(ചെയർപേഴ്സൺ ,സ്റ്റാന്റിങ്ങ് കൗൺസിൽ DP), ശ്രീ എ കുഞ്ഞിക്കോയ തങ്ങൾ (പ്രസിഡണ്ട് കം ചീഫ് കൗൺസിലർ DP), ശ്രീ പി പി മുഹമ്മദ് ഫൈസൽ (മെമ്പർ ഓഫ് പാർലമെന്റ് ,ലോക് സഭ) തുടങ്ങിയ വിശിഷ്ട വ്യക്തികൾ വേദിക്ക് ആശംസകളർപ്പിച്ച് സംസാരിച്ചു . എൻ.എസ്.എസ് , എൻ.സി.സി വളണ്ടിയർമാർ സ്കൂൾ ഗെയിറ്റ് മുതൽ അണി നിന്ന് അഥിതികളെ സ്വീകരിച്ചു , തുടർന്ന് സ്കൂൾ വിദ്യാർത്ഥിനികളുടെ നൃത്തച്ചുവടുകളോടെ അഥിതികളെ വേദിയിലേക്ക് ആനയിക്കപ്പെട്ടു. ചടങ്ങിലെ ഏറ്റവും വലിയ ആകർഷണം സ്കൂൾ കുട്ടികളുടെ മാസ് ഡിസ്പ്ലേയായിരുന്നു . കാണികളുടെയും , അഥിതികളുടെയും മനസ്സിനെ ഹഠാദാകർഷിച്ച മാസ് ഡിസ്പ്ലേ ഒര് പാട് ദിവസത്തെ നിരന്തരമായ പരിശ്രമത്തിന്റെ പരിണിത ഫലമായിരുന്നു . സീതി സാറിന്റെ നേതൃത്വത്തിൽ GSSS അമിനിയിലെ ടീച്ചേഴ ഡിന്റെ ഒര് സംഘം ഇതിന് വേണ്ടി അഹോരാത്രം പാട് പെട്ടിരിന്നു എന്നത് ഈ സന്ദർഭത്തിൽ പ്രത്യേകം എടുത്ത് പറയേണ്ടതാണ് . കുട്ടികളുടെ പ്രകടനത്തിനുള്ള അംഗീകാരമെന്നോണം ബഹുമാനപ്പെട്ട അഡ്മിനിസ്ട്രേറ്റർ 50000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു . *Team website LGS 2016 Amini* . |
ആഘോഷാരവങ്ങൾക്കിടയിൽ താരങ്ങൾ വന്ന് ചേർന്നു* 19.10.2017 *അമിനി* 27 - മത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസിന് തിരി തെളിയാൻ 2 ദിവസം മാത്രം ബാക്കി നിൽക്കെ കായികോത്സവത്തിൽ പങ്കെടുക്കുന്ന ആദ്യ സംഘം ഇന്ന് എത്തിച്ചേർന്നു . ആഥിതേയ മര്യാദക്ക് ഒട്ടും കോട്ടം വരുത്താതെ ദ്വീ പൊന്നടങ്കം താരങ്ങളെ വരവേൽക്കാൻ കിഴക്ക് വശത്തെ ബർത്ത് ജെട്ടിയിൽ എത്തിയിരുന്നു . സ്വീകരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ , മറ്റ് ബന്ധപ്പെട്ട കമ്മിറ്റി കൺവീനറുമാരും മെമ്പർമാരും , സേവന സന്നദ്ധരായി വളണ്ടിയർമാരും അണി നിരന്നതോടെ അഥിതി പരിപാലനം ഊഷ്മളമായി മാറി . സ്വീകരണ പന്തലിലെ സൽക്കാരങ്ങൾക്ക് ശേഷം അവരവർക്ക് നിശ്ചയിക്കപ്പെട്ട താമസസ്ഥലത്തിലേക്ക് ആനയിക്കപ്പെട്ടു . ബിത്ര ,ചെത്ത്ലാത്ത് ,കിൽത്താൻ ,അഗത്തി ദ്വീപുകളിൽ നിന്നായി 219 താരങ്ങളും ഒപ്പം സ്റ്റാഫംഗങ്ങളുമാണ് ഇന്ന് എത്തിച്ചേർന്നത് . അക്കോമഡേഷൻ, ട്രാൻസ്പോർട്ടേഷൻ കമ്മിറ്റി അംഗങ്ങളുടെ നിസ്സീമമായ പ്രവർത്തനങ്ങൾ പ്രത്യേകം എടുത്ത് പറയേണ്ടത് തന്നെയാണ് . *Team website LGS 2016 Amini* . |
ചരിത്രം കുറിക്കാനൊരുങ്ങി അമിനി! 18.10.2017-അമിനി: ലക്ഷദ്വീപിന്റെ സാംസ്കാരിക തലസ്ഥാനം അക്ഷരാർത്ഥത്തിൽ ഉത്സവ ലഹരിയിലാണ്. ലക്ഷദ്വീപിലെ ഏറ്റവും വലിയ കായിക മാമാങ്കം അഥവാ ലക്ഷദ്വീപ് സ്കൂൾ ഗെയിംസിന് തിരി തെളിയാൻ 2 ദിവസം മാത്രം ബാക്കി നിൽക്കെ കായിക മാമാങ്കത്തിൽ പങ്കെടുക്കുന്നവരെ ഉൾക്കൊള്ളാൻ തയ്യാറായിക്കുകയാണ് അമിനി . കാർമേഘം വിട്ടൊഴിഞ്ഞ് തെളിഞ്ഞ് നിൽക്കുന്ന ആകാശം തെല്ലൊന്നുമല്ല സംഘാടകരെ ആനന്ദിപ്പിക്കുന്നത് . 19 -ാം തിയ്യതി മുതൽ വിവിധ ദ്വീപുകളിൽ നിന്നുള്ള കായിക പ്രതിഭകൾ ചരിത്രം കുറിക്കാനൊരുങ്ങി അമിനിയുടെ തീരത്തണയുകയാണ് . വിവിധ ദ്വീപുകളിൽ നിന്നായി 481 ആൺകുട്ടികളൂം 185 പെൺകുട്ടികളും ഉൾപ്പെടെ 666 കായിക താരങ്ങളാണ് മേളയിൽ മാറ്റുരക്കാനെത്തുന്നത് . LS G യുടെ ചരിത്രത്തിലാദ്യമായി രാത്രികാലങ്ങളിൽ വിവിധ ദ്വീപുകളിൽ നിന്നെത്തുന്ന കലാകാരന്മാരുടെ വിവിധയിനം കലാപരിപാടികളും മേളയ്ക്ക് കൊഴുപ്പേകാൻ തയ്യാറായിട്ടുണ്ട് . ആതിഥേയരായ അമിനിയും , നിലവിലെ ചാമ്പ്യന്മാരായ ആന്ത്രോത്തും, പോരാട്ട വീര്യം പുറത്തെടുത്ത് ചാമ്പ്യൻ ചാമ്പ്യൻ പട്ടം കൈപ്പിടിയിലൊതുക്കാനുറച്ച് മറ്റ് ദ്വീപുകളൂം കളത്തിലിറങ്ങുമ്പോൾ കായിക പ്രേമികൾക്ക് അനർഘ നിമിഷങ്ങളായി മാറും ഈ മേള എന്നുള്ള കാര്യം തീർച്ചയാണ് . പുത്തൻ പ്രതീക്ഷകളുമായി പുതിയ റിക്കോർഡുകൾ സൃഷ്ടിക്കപ്പെടാൻ പോകുന്ന ദിവസങ്ങളായിരിക്കും വരും നാളുകൾ എന്ന പ്രതീക്ഷയോടെ .............. *റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത് 27-മത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് വെബ് സൈറ്റ് കമ്മിറ്റി അമിനി* |
അമിനി :(03.10.2017) ഒക്ടോബര്‍ 21 മുതല്‍ 31വരെ അമിനിയില്‍ നടക്കാനിരിക്കുന്ന 27-) മത് ലക്ഷദ്വീപ് സ്കൂള്‍ ഗെയ്മ്സിന്റെ ഔദ്യോഗിക ലോഗോയുടെയും വെബ്സൈറ്റിന്റെയും പ്രകാശനകര്‍മ്മം വര്‍ണശഭളമായ ചടങ്ങില്‍ ഗവ : സിനിയര്‍ സെക്കണ്ടറി സ്കൂള്‍ പരിസരത്ത് വെച്ച് വൈകുന്നേരം 7.30നു നടന്നു. ലോഗോയുടെ പ്രകാശന കര്‍മ്മം അമിനി വില്ലേജ് ദ്വീപ് പഞ്ചായത്ത്ചെയര്പേഴ്സന് ശ്രീമതി. കെ. കെ. ഹൈറുന്നിസയും ,വെബ്സൈറ്റ് ലോഞ്ചിംഗ് അമിനി ദ്വീപ് എസ്.ഡി.ഓ . ശ്രീ .കെ നിസാമുദ്ദീന്‍ കോയയും നിര്‍വഹിച്ചു. പൊതു ജനങ്ങളളില്‍ നിന്നും വിദ്യര്‍ത്ഥികളില്‍ നിന്നും ക്ഷണിക്കപെട്ട ലോഗോകളില്‍ നിന്നും ഗവ : സിനിയര്‍ സെക്കണ്ടറി സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി ശ്രി. സാഹിര്‍ കീളാ പളലം ഡിസൈന്‍ ചെയ്ത ലോഗോയാണ് തെരഞ്ഞെടുക്കപ്പെട്ടത്. LSG യുടെ ഉദ്ഘാടന വേളയില്‍ സാഹിറിനു ക്യാഷ് അവാഡ് നല്‍കുമെന്ന് പ്രിന്‍സിപല്‍ അറിയിക്കുകയും ചെയ്തു. |